ജമ്മുകശ്മീര്‍: ഉധംപൂരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലിനിടെ സൈനികന് വീരമൃത്യു. കരസേനയും ജമ്മുകശ്മീര്‍ പൊലീസുമാണ് ഭീകരരെ ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെയുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിലേത്. നേരത്തെ, ബാരാമുല്ലയിലും പിന്നാലെ കുല്‍ഗാമിലും ആക്രമണ ശ്രമമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഉധംപൂരിലേത്. പ്രത്യേക ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്നാണ് ഓപ്പറേഷന് ആരംഭിച്ചതെന്നാണ് ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇന്നലെ ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു. ജമ്മുകശ്മീരിലെ ബാരാമുല്ലയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയില്‍ സൈന്യം തെരച്ചില്‍ ഊര്‍ജ്ജതമാക്കിയിരിക്കുകയാണ്.


