സുപ്രിംകോടതിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖഡിനെതിരെ കേസെടുക്കാന്‍ അനുമതി തേടി ഹരജി. സുപ്രിംകോടതി അഭിഭാഷകന് സുഭാഷ് തീക്കാടനാണ് അറ്റോര്‍ണി ജനറലിനു മുമ്പാകെ കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
ബില്ലില്‍ ഒപ്പിടുന്നതിനു ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരെ ഉപരാഷ്ട്രപതി നടത്തിയ പ്രതികരണത്തിനെതിരെയാണ് കോടതിയലക്ഷ്യ നിയമം വകുപ്പ് 15 പ്രകാരമാണ് ഹരജി ഫയല്‍ ചെയ്തത്.
കഴിഞ്ഞമാസം 17നാണ് ഉപരാഷ്ട്രപതി സുപ്രിംകോടതിയെയും ജഡ്ജിമാരെയും അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്. ഇതിനു പിന്നാലെ ബിജെപി നേതാക്കളും അധിക്ഷേപം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉപരാഷ്ട്രപതിയെ പ്രോസിക്യൂട്ട് ചെയ്യണം, കേസെടുക്കണം എന്നും അതിനായി കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടിരിക്കുന്നത്.


