എറണാകുളം മഹാരാജാസ് കോളജിന് മുന്നിലുണ്ടായ അഭിഭാഷക – വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. അഭിഭാഷകര്‍ നല്കിയ പരാതിയില്‍ കണ്ടാല്‍ അറിയുന്ന 10 വിദ്യാര്‍ഥികളുടെ പേരിലാണ് കേസ്.
എന്നാല്‍, ഇന്നും കോളജിന് മുന്നില്‍ വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മില്‍ ഉണ്ടായി. അഭിഭാഷകര്‍ മഹാരാജാസ് കോളജിലേയ്ക്ക് കല്ലും ബിയര്‍ ബോട്ടിലും എറിയുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു. എറണാകുളം ജില്ലാ കോടതിയിലെ ഇന്നലെ നടന്ന ബാര്‍ അസോസിയേഷന്റെ പരിപാടിയിലേക്ക് മഹാരാജാസിലെ വിദ്യാര്‍ഥികള്‍ നുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. ഇതിനിടെ, പിടിച്ചു മാറ്റാന്‍ എത്തിയ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്ക് പറ്റി.
മദ്യപിച്ച് അഭിഭാഷകര്‍ വിദ്യാര്‍ഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിദ്യാര്‍ഥികളുടെ മറുവാദം.


