കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി ഇതുവരെ നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു വര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് അദ്ദേഹം ചോദിച്ചു.
‘2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു, നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വര്‍ഷമായി, പദ്ധതി എന്താണെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായിട്ടില്ല. തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്” രാഹുല്‍ എക്സില്‍ കുറിച്ചു.
2024ലെ കേന്ദ്ര ബജറ്റിലാണ് സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്.


