സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. 185 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 8745 ആയി വില ഉയര്‍ന്നു. പവന് 1480 രൂപ വര്‍ധിച്ച് ഒരു പവന് 69,960 രൂപയായി. റെക്കോഡ് വില വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്.
വ്യാഴാഴ്ച്ച ലോകവിപണിയില്‍ മൂന്ന് ശതമാനത്തിലേറെ നേട്ടം സ്വര്‍ണത്തിനുണ്ടായി. സ്പോട്ട്ഗോള്ഡിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ 26.54 ഡോളര്‍ ഉയര്‍ന്ന് 3,215.08 ഡോളറിലെത്തി. യു.എസില്‍ സ്വര്‍ണത്തിന്റെ ഭാവി വിലയും ഉയര്‍ന്നിട്ടുണ്ട്. 3.2 ശതമാനം നേട്ടമാണ് സ്വര്‍ണത്തിന്റെ ഭാവി വിലകളില്‍ ഉണ്ടായത്. 3.2 ശതമാനം നേട്ടത്തോടെ 3,177.5 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഡോളര്‍ ഇന്‍ഡക്സിലും ഇടിവ് രേഖപ്പെടുത്തുകയാണ്.
Comments


