ആശ വര്‍ക്കര്‍മാരുടെ സമരത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സലീംകുമാര്‍. പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകള്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് നടക്കുന്നതെന്ന് സലീംകുമാര്‍ പരിഹസിച്ചു. പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ത്രിവര്‍ണോത്സവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎസ്സി പരീക്ഷയില്‍ സിപിഒ റാങ്ക് ലിസ്റ്റില്‍ വന്ന പെണ്‍കുട്ടികള്‍ കൈയില്‍ കര്‍പ്പൂരം കത്തിക്കുകയാണ്. മട്ടിലിഴയുന്നു. ആശ വര്‍ക്കേഴ്സ് തല മുണ്ഡനം ചെയ്യുന്നു. സാധാരണ പഴനിയിലും ശബരിമലയിലും അങ്ങനെയൊക്കെ ഭക്തി കണ്ടിട്ടുണ്ട്. ഈ വഴിപാടൊക്കെ ഇപ്പോള്‍ സെക്രട്ടേറിയറ്റിന് മുന്നിലാണ് ചെയ്യുന്നത് – സലിം കുമാര്‍ പറഞ്ഞു.
അതിനിടെ, സലീംകുമാര്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. പെണ്‍കുട്ടികള്‍ മുഴുവന്‍ റോഡിലൂടെ ഫോണ്‍ വിളിച്ച് നടക്കുകയാണെന്നും ഇവര്‍ക്കൊക്കെ എന്താണിത്രയും പറയാനുള്ളതെന്നുമായിരുന്നു നടന്റെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാവില്ലെന്നും നടന് പറഞ്ഞു.


