വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യലിനായി ചെന്നൈയിലേക്ക് വിളിപ്പിച്ച് ഇഡി. ചെന്നൈയിലെ ഓഫിസിലേക്ക് എത്രയും വേഗം എത്താനാണ് ഇ.ഡിയുടെ നിര്‍ദേശം. കോഴിക്കോട് ഓഫിസിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിപ്പിച്ചത്.
ചെന്നൈയിലെ സ്ഥാപനങ്ങളില്‍ ഇ.ഡി റെയ്ഡ് തുടരുകയാണ്. ഫെമ (ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്, 1999) നിയമ പ്രകാരമാണ് പരിശോധന നടക്കുന്നത്. എമ്പുരാന് സിനിമ വിവാദമായതിന് പിന്നാലെയാണ് നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. സിനിമയിലെ ഗുജറാത്ത് വംശഹത്യയെ സൂചിപ്പിച്ച രംഗങ്ങള്‍ ഹിന്ദുത്വവാദികളെ പ്രകോപിപ്പിച്ചിരുന്നു. തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങിയ ചിത്രം വീണ്ടും റീ എഡിറ്റ് ചെയ്താണ് ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്.
Comments


