കെ.എം.സി.സി ജിദ്ദ ശറഫിയ റയാൻ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. റയാൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കെ.എം.സി.സി റയാൻ ഏരിയ ചെയർമാൻ ടി.പി. ശുഐബ് ഉദ്ഘാടനം ചെയ്തു.
റയാൻ പോളിക്ലിനിക് ഡെപ്യൂട്ടി മനേജിങ് ഡയറക്ടർ ഡോ. മിഷ്ഖാത്ത് അധ്യക്ഷത വഹിച്ചു. മജീദ് അഞ്ചച്ചവിടി റമദാൻ സന്ദേശം നൽകി. കെ.എം.സി.സി നാഷനൽ കമ്മിറ്റി സ്പോർട്സ് വിങ് ചെയർമാൻ ബേബി നീലാമ്പ്ര, നാഷനൽ കമ്മിറ്റി ഉപാധ്യക്ഷൻ നിസാം മമ്പാട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നാസർ മച്ചിങ്ങൽ, സുബൈർ വട്ടോളി, മലപ്പുറം ജില്ലാ പ്രസിഡന്റ് ഇസ്മയിൽ മുണ്ടുപറമ്പ്, ജില്ല സെക്രട്ടറി അബുട്ടി പള്ളത്ത്, മാധ്യമ പ്രവർത്തകൻ ജാഫറലി പാലക്കോട്, ഹാരിസ് ബാബു മമ്പാട് തുടങ്ങിയവർ സംസാരിച്ചു.
അബു നിയാസ് ഇന്തോമി, പൂളക്കൽ സമീർ അഞ്ചച്ചവിടി, സലീം പാറപ്പുറത്ത്, സാജിദ് ബാബു പൂങ്ങോട്, സി.സി റസ്സാഖ് വാഴക്കാട്, റഷീദ് അരിപ്ര, വിധുരാജ് കോഴിക്കോട്, സുനൈന സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി. സാബിർ പാണക്കാട് സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.


