അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി ബന്ധപ്പെട്ടു അധികൃതര്‍ നല്കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്ട്രേഷന് ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്ട്രേഷന് ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ് മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്കാന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.
Comments


