പരിസ്ഥിതി ആഘാത പഠനത്തിന് ശേഷമേ കടല്‍ മണല്‍ ഖനനം നടപ്പിലാക്കുവെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രാഥമിക അനുമതി മാത്രമാണ് നല്‍കിയിട്ടുള്ളത്. വിവിധ മന്ത്രാലയങ്ങളുടെ അനുമതി വീണ്ടും തേടേണമെന്നാണ് വിശദീകരണം. കേരളത്തിലെ കടല്‍ മണല്‍ ഖനനത്തെക്കുറിച്ചുള്ള ഹാരിസ് ബീരാന് എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര മന്ത്രി ജി. കിഷന് റെഡ്ഡി മറുപടി നല്‍കിയത്.
ഖനനം മൂലം ഉണ്ടാകുന്ന ദുരന്തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് പ്രത്യേക ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. കടല്‍ മണല്‍ ഖനനത്തില്‍ ആശങ്ക അറിയിച്ച് കേരള സര്‍ക്കാരിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കേരളത്തില്‍ ഖനനം ചെയ്യുക നിര്‍മാണ മണലാണ്. 2002ലെ ചട്ടപ്രകാരം ജൈവവൈവിധ്യവും മത്സ്യത്തൊഴിലാളികളുടെ താല്പര്യവും സംരക്ഷിച്ചുകൊണ്ട് ഖനനം നടത്താമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, കടല്‍ മണല്‍ ഖനനം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ പറഞ്ഞു. ഒരു പഠനവും ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടില്ല. ഖനനം ചുഴലിക്കാറ്റിനും സുനാമിക്കും വരെ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.


