കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ ദൃശ്യാവിഷ്കാര പരിപാടിയില്‍ പങ്കെടുക്കാനെത്തിയയാള്‍ ജീവനൊടുക്കിയ നിലയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എം.മധുസൂദനന് ആണ് കൊല്ലം നഗരത്തില്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്തത്. പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ദൃശ്യാവിഷ്കാരത്തിലെ ഇ.കെ നായനാരുടെ വേഷം ചെയ്യാനാണ് ഇയാള്‍ കൊല്ലത്ത് എത്തിയത്. പരിശീലനത്തിന് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് വൈകിട്ട് ഹോട്ടല്‍ മുറിയില്‍ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
Comments


