അബുദാബി: നോമ്പ് തുറക്കാനുള്ള സമയം അടുത്തതിന്റെ പേരില്‍ അമിതവേഗത്തില്‍ വാഹനമോ ടിച്ചു പോകേണ്ടതില്ല. നോമ്പുകാരെ കാത്ത് പാതയോരങ്ങളില്‍ ഇഫ്താര്‍ വിഭവങ്ങളുമായി അബുദാബി പൊലീസ് സ്നേഹത്തോടെ കാത്തുനില്‍പ്പുണ്ട്.
ഫസ്റ്റ് അബുദാബി ബാങ്ക്, സായിദ് ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് എന്നിവയുമായി ചേര്‍ന്നാണ് അബുദാബി പോലീസ് വാഹനമോടിക്കുന്നവര്‍ക്ക് ഇഫ്താര്‍ പാക്കറ്റുകള്‍ സമ്മാനിക്കുന്നത്.

മണിക്കൂറുകള്‍ നീളുന്ന ദീര്ഘയാത്രക്കുമാത്രമല്ല പട്ടണത്തിലെ യാത്രക്കാര്‍ക്കും അബുദാബി പൊലീസ് ഇഫ്താര്‍ വിഭവങ്ങള്‍ നല്‍കുന്നതിനായി പാതയോരങ്ങളിലുണ്ട്. കേവലം ഏതെങ്കിലും പോലീസ് എന്നതിനപ്പുറം ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് യൂനിഫോമിലും അല്ലാതെയും ഭക്ഷണപ്പൊതികളുമായി യാത്രക്കാരെ കാത്തുനില്‍ക്കുന്നത്.
സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകങ്ങളായി അബുദാബി പൊലീസ് തങ്ങളുടെ അരികിലെത്തുമ്പോള്‍ യാത്രക്കാര്‍ക്ക് വലിയ അനുഭുതിയാണ് ലഭിക്കുന്നത്.
നോമ്പ് തുറക്കാനുള്ള തിരക്കേറിയ നേരങ്ങളില്‍ തിരക്കിട്ട് വാഹനമോടിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായാണ് അബുദാബി പൊലീസിന്റെ വിഭവസമൃദ്ധമായ ഇഫ്താര്‍ പാക്കറ്റുകള്‍ യാത്രക്കാരുടെ കരങ്ങളിലെത്തുന്നത്.
മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്ന മനോഹരമായ കാഴ്ചയും അനുഭവവുമാണ് അബുദാബി പൊലീസ് നല്‍കുന്നത്.
കൂടാതെ അബുദാബിയിലെയും അല്‍ഐനിലെയും നിരവധി കുടുംബങ്ങള്‍ക്കും ഇഫ്താര്‍ വിതരണം ചെയ്യുന്നുണ്ട്. മഹത്തായ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ മാനുഷിക പ്രവര്‍ത്തനം, കുടുംബ ബ ന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പരമപ്രധാനമാണെന്ന് അബുദാബി പോലീസ് അഭിപ്രായപ്പെട്ടു.
Comments


