ദുബൈ: ദൃഢനിശ്ചയമുള്ളവര്ക്കായി സംഘടിപ്പിച്ച പതിമൂന്നാമത് ദുബൈ ഹോളി ഖുര്‍ആന്‍ പാരായണ മത്സരത്തിന് ദുബൈയില്‍ തുടക്കം കുറിച്ചു.
മുന്‍വര്‍ഷങ്ങളേക്കാള്‍ ഏറ്റവും കൂടുതല്‍ പേര് പങ്കെടുക്കുന്ന മത്സരമെന്ന റെക്കോര്‍ഡുമായാണ് ഇത്തവണ ഖുര്‍ആന്‍ പാരായണ മത്സരം നടക്കുന്നത്. വിവിധ ദേ ശക്കാരും ഭാഷക്കാരുമായ 676 പേരാണ് തങ്ങളുടെ ഖുര്‍ആനിക അക്ഷരസ്ഫുടതയും പാരായണ മികവും പ്രകടമാക്കുന്ന വേദിയില്‍ മത്സരത്തിനെത്തിയിട്ടുള്ളത്.
ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പത്നി ശൈഖ റൗദ ബിന്ത് അഹമ്മദ് ബിന്‍ ജു മാ അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.
മുഴുവന്‍ ഖുര്‍ആനും മനഃപാഠ മാക്കല്‍, 20 ഭാഗങ്ങള്‍, പകുതി ഖുര്‍ആന്‍, 10 ഭാഗങ്ങള്‍,ഏഴ് ഭാഗങ്ങ ള്‍, അഞ്ച് ഭാഗങ്ങള്‍, മൂന്ന് ഭാഗങ്ങള്‍, രണ്ട് ഭാഗങ്ങള്‍, ഒരുഭാഗം, കൂടാതെ ഒരു ചെറിയ സൂറത്ത് എന്നിങ്ങ നെയാണ് മത്സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
തുടര്‍ച്ചയായി 13-ാം വര്‍ഷവും ഹോളി ഖുര്‍ആന്‍ മത്സരം സ്പോ ണ്‍സര്‍ ചെയ്തതിന് ശൈഖ റൗദയോട് ദുബൈ ക്ലബ് ഫോര്‍ പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്മാന് താനി ജുമാ ബെറെഗാഡ് നന്ദി അറിയിച്ചു. ഇത് ഗള്‍ഫിലെ ഏറ്റവും വലിയ മത്സരങ്ങ ളില്‍ ഒന്നായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മത്സരാര്‍ത്ഥികളുടെ വര്‍ദ്ധനവ് മേഖലയിലെ ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ പ്രാധാന്യമാണ് വ്യക്തമാക്കുന്നതെന്ന് ചെയര്മാന് എടുത്തുപറഞ്ഞു. മത്സരം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മത്സരമാണെന്ന് ബോര്‍ഡ് അംഗവും ഹോളി ഖുര്‍ആന്‍ മത്സരത്തിന്റെ സംഘാടക സമിതി മേധാവിയുമായ റയീസ അല്‍ ഫലാസി പറഞ്ഞു.
ശൈഖ റൗദ ബിന്ത് അഹമ്മദ് ബിന്‍ ജുമാ അല്‍മക്തൂമിന്റെ പരിചരണത്തിന്റെയും പിന്തുണയുടെയും ഫലമായാ ണ് തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷവും മത്സരം തുടരുന്നത്. ദൃഢനിശ്ചയമുള്ള ആളുകളെ ദൈവിക ഗ്ര ന്ഥവുമായി ബന്ധിപ്പിക്കുന്നതിനും അവരുടെ ആത്മാവില്‍ ഖുര്‍ആനോടുള്ള സ്നേഹം വളര്‍ത്തുന്നതിനും ഇത് ഫലപ്രദമായ പ്രചോദനം നല്കി.
ഖുര്‍ആനിന്റെ മനഃപാഠവും ഗ്രാഹ്യവും അവരുടെ ജീവിതത്തില്‍ ഒരു ദീപസ്തംഭമായി മാറിയേക്കാം, അതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്താല്‍ നയിക്കപ്പെടുകയും അതിന്റെ വെളിച്ചത്താല്‍ പ്രബുദ്ധമാവുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു.
Comments


