മലപ്പുറം കോട്ടക്കലില്‍ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ 19കാരന് പിടിയില്‍. ചാപ്പനങ്ങാടി സ്വദേശി നബീറാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ 24 പവന് സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതി കവര്‍ന്നത്.
പെണ്‍കുട്ടിയുടെ സഹോദരന്റെ ഭാര്യയുടെ ആഭരണങ്ങള്‍ കാണാതായതോടെയാണ് കുടുംബം പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പെണ്‍കുട്ടി വഴി കൈക്കലാക്കിയ സ്വര്‍ണം വില്പന നടത്തി പ്രതി ആഡംബര ജീവിതം നയിക്കുകയായിരുന്നു.വില കൂടിയ വാഹനങ്ങള്‍ വാങ്ങാനും യാത്രകള്‍ ചെയ്യാനുമാണ് പ്രതി പ്രധാനമായും പണം ചെലവഴിച്ചതെന്നും പൊലീസ് പറയുന്നു.
Comments


