ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹി മസ്ജിദിനെ തര്‍ക്ക മന്ദിരമെന്നാക്കി അലഹബാദ് ഹൈക്കോടതി ഉത്തരവിറക്കി. ഹരജി പരിഗണിക്കുന്നതിനിടെ എതിര്‍ഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അയോധ്യ കേസില്‍ ബാബരി മസ്ജിദിനെ ‘തര്‍ക്ക മന്ദിരം’ എന്നാണ് പറഞ്ഞിരുന്നതെന്നായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയിലെ സ്റ്റെനോഗ്രാഫറോട് സംഭല്‍ ശാഹി മസ്ജിദ് ഇനി മുതല്‍ തര്‍ക്ക മന്ദിരമെന്ന് എഴുതാന്‍ നിര്‍ദേശം നല്കി.
മസ്ജിദില്‍ പെയിന്റ് അടിക്കണമെന്നും ഉപകരണങ്ങള്‍ മാറ്റിയിടണമെന്നും ആവശ്യപ്പെട്ടുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതി നിര്‍ദേശം.
Comments


