സിപിഎം, സിഐടിയു നേതാക്കള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതായി ആശാ വര്‍ക്കര്‍മാരുടെ പരാതി. തിരുവനന്തപുരം, വക്കം ചിറയന്‍കീഴ് മേഘലയിലാണ് ഇന്നലെ വീട് കയറി ആശവര്‍ക്കര്‍മാരെ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. സംസ്ഥാനത്ത് വ്യാപകമായി ആശവര്‍ക്കര്‍മാര്‍ ഫോണിലൂടെയടക്കം ഭീഷണി നേരിടുന്നുവെന്നും സമരം സമിതി അംഗങ്ങള്‍ പരാതിപ്പെട്ടു.
സെക്രട്ടേറിയേറ്റ് പടിക്കല്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. അതേസമയം, സംസ്ഥാന വ്യാപകമായി സമരം കടുപ്പിക്കാനൊരുങ്ങുകയാണ് ആശാവര്‍ക്കര്‍മാരുടെ സംഘടനയായ കേരള ആശ ഹെല്‍ത്ത് വര്‍ക്ക് അസോസിയേഷന്. ഇതിന്റെ ഭാഗമായി ഇന്ന് ആലപ്പുഴ , മലപ്പുറം കലക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തും.
കോണ്‍ഗ്രസും പോഷകസംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സര്‍ക്കാര്‍ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയോട് സിപിഐക്കുള്ളില്‍ എതിര്‍പ്പുണ്ട്. സര്‍ക്കാരിനെതിരെയുള്ള ആശവര്‍ക്കര്‍മാരുടെ സമരത്തിന് ബദലായി സിഐടിയു ആശമാരെ അണിനിരത്തി നാളെ തിരുവനന്തപുരത്ത് സമരം നടത്തും.


