സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 8,055 രൂപയും പവന് 80 രൂപാ വര്‍ധിച്ച് 64,440 രൂപയുമായി. കഴിഞ്ഞ വ്യാഴാഴ്ച സര്‍വകാല റെക്കോഡില്‍ എത്തിയ സ്വര്‍ണ വില വെള്ളിയാഴ്ച അല്പം കുറഞ്ഞിരുന്നു. ശനിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഈ വര്‍ഷം മാത്രം7,360 രൂപയാണ് ഒരുപവന് സ്വര്‍ണത്തിന് വര്‍ധിച്ചത്.
ഇതിന് മുമ്പ് ഫെബ്രുവരി 11നാണ് സ്വര്‍ണത്തിന് റെക്കേര്‍ഡ് വില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 8,060 രൂപയും പവന് 64,480 രൂപയുമായിരുന്നു.
Comments


