ജില്ലയില്‍ അനധികൃത പാറ ഖനനം നടത്തിയതിലും മണ്ണ് കടത്തിയ സംഭവത്തിലും സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വര്‍ഗീസിനെതിരെ പരാതി. പ്രദേശത്തെ പൊതു പ്രവര്ത്തകന് നല്കിയ പരാതിയിലാണ് നടപടി. വര്‍ഗീസിനെതിരെയും മകനും മരുമകനുമെതിരെയുമാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. കേസിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ഖനന പ്രവര്‍ത്തനങ്ങളും അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി. അന്വേഷണത്തിന് സബ് കളക്ടര്‍മാരെ ചുമതലപ്പെടുത്തി.
Comments


