നടന് ബാലക്കെതിരെ അമൃത സുരേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. കോടതി രേഖകളില്‍ കൃത്രിമം കാണിച്ചെന്നാണ് പരാതി. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നുമാണ് പരാതി.
കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കിയതാണെന്നും മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചെന്നും അമൃത പരാതിയില്‍ പറയുന്നു. പ്രീമിയം തുക അടച്ചിട്ടില്ലെന്നും ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചെന്നും പരാതിയിലുണ്ട്. മകള്‍ക്കു വേണ്ടി ബാങ്കില്‍ നിക്ഷേപിച്ചിരുന്ന 15 ലക്ഷവും പിന്‍വലിച്ചതായും വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും പരാതിയില്‍ അമൃത പറയുന്നു.
നേരത്തെ സമൂഹ മാധ്യമത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു.


