വൈറ്റിലയിലെ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട ചന്ദര്‍കുഞ്ജ് ആര്‍മി ഫ്ലാറ്റില്‍ ഹൈക്കോടതി നിയമിച്ച സമിതി ഇന്ന് സന്ദര്‍ശനം നടത്തും. എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ്, പൊതുമരാമത്ത് വകുപ്പ് സ്ട്രെക്ച്ചറല്‍ എഞ്ചിനീയര്‍, ആര്‍ബി വെല്‍ഫയര്‍ ഹൗസിങ് ഓര്ഗനൈസേഷന് പ്രതിനിധി ഉള്‍പ്പെടെ സംഘത്തിലുണ്ടാവും.
ഫ്ലാറ്റ് സമുച്ഛയത്തില്‍ ബലക്ഷയം കണ്ടെത്തിയതിനെ തുടര്‍ന്ന് ബി, സി ടവറുകള്‍ പൊളിക്കാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. എ ടവറിന് ബലക്ഷയം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഫ്ലാറ്റ് പൊളിക്കല്‍, പുനര്‍നിര്‍മ്മാണം, ഫ്ളാറ്റിലെ താമസക്കാരുടെ പുനരധിവാസം എന്നിവ ചര്‍ച്ചയാകും.
Comments


