വയനാട്ടില്‍ 2016 മുതല്‍ 2024 ഡിസംബര്‍ വരെ കാട്ടാന ആക്രമണത്തില്‍ 33 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 2016 ല്‍ അഞ്ച്, 2017ല്‍ മൂന്ന്, 2018ല്‍ നാല്, 2019ല്‍ മൂന്ന്, 2020ല്‍ രണ്ട്, 2021ല്‍ നാല് 2022 രണ്ട്, 2023ല്‍ അഞ്ച്, 2024ല്‍ അഞ്ച് എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ കണക്ക്.
ഇതേ കാലയളവില്‍ കാട്ടാന ആക്രമണത്തില്‍ 87 പേര്‍ക്ക് പരിക്കേറ്റു. 2016 ല്‍ എട്ട്, 2017ല്‍ 17, 2018ല്‍ 17, 2019ല്‍ എട്ട്, 2020ല്‍ എട്ട്, 2021ല്‍ ആറ്, 2022ല്‍ 10, 2023ല്‍ അഞ്ച്, 2024ല്‍ എട്ട് എന്നിങ്ങനെയാണ് പരിക്കേറ്റവരുടെ കണക്കെന്നും മന്ത്രി എ.കെ.ശശീന്ദ്രന് നിയമസഭയില്‍ ടി. സിദ്ദീഖിന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്കി.
Comments


