കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. മരിച്ച കുട്ടി രണ്ടാഴ്ച്ച മുമ്പും ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് അപകടം പറ്റിയിരുന്നു.
മരണത്തില്‍ സംശയമുണ്ടെന്ന പിതാവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തു. ഇവരുടെ ആദ്യ കുഞ്ഞ് നേരത്തെ മുലപാല് തെണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ള കുട്ടിയാണ് മരിച്ചത്. ആദ്യ കുട്ടി മരിച്ചത് 2023ലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments


