കെ.എം.സി.സി കൈപ്പമംഗലം മണ്ഡലം കമ്മിറ്റി ഫെബ്രുവരി ഒമ്പതിന് നടത്തുന്ന കൾച്ചറൽ ഫെസ്റ്റ് 2 കെ 25ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രമുഖ വ്യവസായി ഹാരിസ് ബിസ്മിയാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്.
ഞായറാഴ്ച രാവിലെ 10നാണ് പരിപാടി. അറബിക് കാലിഗ്രഫി, ക്ലേ മോൾഡലിങ്, സ്റ്റോൺ പെയിന്റിങ്, ഹെന്ന ഡിസൈൻ എന്നീ മത്സരങ്ങളും ഉച്ചക്ക് രണ്ടിന് ഷാജി കൈപ്പമംഗലം നേതൃത്വം നൽകുന്ന ക്വിസ് മത്സരവും ഉണ്ടായിരിക്കും. ക്വിസ് മത്സര വിജയിക്ക് സൗജന്യ ജോർജിയ വിനോദയാത്ര പാക്കേജാണ് സമ്മാനം. കൾച്ചറൽ ഫെസ്റ്റ് ദുബൈ കെ.എം.സി.സി പ്രസിഡന്റ് അൻവർ അമീൻ ഉദ്ഘാടനം ചെയ്യും.
ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് ചാമക്കാലക്കും ദുബൈ കെ.എം.സി.സി കൈപ്പമംഗലം വനിത വിങ്ങിനും ആദരം സൈനുദ്ദീൻ ഹോട്ട്പാക്ക് സമ്മാനിക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഗസ്നി, തൃശൂർ ജില്ല വൈസ് പ്രസിഡന്റ് ബഷീർ പെരിഞ്ഞനം, സെക്രട്ടറി നൗഷാദ് ഇ ഡോട്ട്സ്, കയ്പമംഗലം കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് ഷറഫുദ്ദീൻ ചാമക്കാല, ട്രഷറർ ജലീൽ, കെ.എം.സി.സി തൃശൂർ ജില്ല വനിത വിങ് വൈസ് പ്രസിഡന്റ് നിസ നൗഷാദ്, മണ്ഡലം സെക്രട്ടറി സാജിത കബീർ, വൈസ് പ്രസിഡന്റുമാരായ ഹഫ്സത്ത് ബഷീർ, റഹ്മത്ത് ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.


