കോഴിക്കോട്: പിപി ദിവ്യയെയും ഇപിയെയും തള്ളി മുഖ്യമന്ത്രി. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പി.പി ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസത്തെ പ്രസ്താവനകളില്‍ ഇപിയുടെ ഭാഗത്ത് പിശകുണ്ടായിട്ടുണ്ടെന്നും മാധ്യമ വാര്‍ത്തകള്‍ക്ക് അനുസരിച്ചാണ് പി.പി ദിവ്യയ്ക്ക് എതിരായ നടപടിയുണ്ടായതെന്ന കോഴിക്കോട് സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധികളുടെ വിമര്‍ശനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ പരാതി പറയേണ്ട സ്ഥലത്ത് ദിവ്യ അതിന് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം മെക് സെവന് വിഷയത്തില്‍ പി. മോഹനനെതിയെയും വിമര്‍ശനമുണ്ടായി.
Comments


