ന്യൂഡല്‍ഹി: സനാതനധര്‍മം മാനവികതയുടെ മതമാണെന്നും അത് ഇന്ത്യയുടെ ദേശീയ മതമാണെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹാകുംഭമേള ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടെയോ ആഘോഷമല്ലെന്നും അത് എല്ലാ മതങ്ങളുടെയും സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും മഹത്തായ സംഗമസ്ഥാനമാണെന്നും ആദിത്യനാഥ് പറഞ്ഞു.
സനാതനധര്‍മം ഇന്ത്യയുടെ ദേശീയ മതമാണ്. അത് മാനവികതയുടെ മതമാണ്. ആരാധനാരീതികള്‍ വ്യത്യസ്തമായിരിക്കാം. പക്ഷേ മതം ഒന്നാണ്, അത് സനാതനധര്‍മമാണ്. മഹാകുംഭമേള സനാതനധര്‍മത്തിന്റെ പ്രതീകമാണെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. എന്‍ഡിടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് കോടിയോളം ഭക്തരാണ് മകരസംക്രാന്തിക്ക് ത്രിവേണി സംഗമത്തില്‍ എത്തിയത്. ഐക്യത്തിന്റെ സന്ദേശമാണ് മഹാകുംഭമേള നല്‍കുന്നത്. അവിടെ ഒരു വിവേചനവുമില്ല. സനാതനധര്‍മത്തെ വിമര്‍ശിക്കുന്നവര്‍ ഇവിടെ വന്ന് കുംഭമേള നേരിട്ട് കാണണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.


