തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതിയില്‍ നിന്നും പണം വാങ്ങിയ സംഭവത്തില്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടിയെടുക്കാതെ അധികൃതര്‍. കണ്ണൂര്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് ജയില്‍ വകുപ്പ് നടപടിയെടുക്കാത്തത്. മലമ്പുഴ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2022-ലാണ് സ്വര്‍ണക്കടത്ത് പ്രതിയില്‍ നിന്ന് ദിനേശ് ബാബു 25,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങിയത്.
2023-ല്‍ ഉദ്യോഗസ്ഥന് പണം വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. പൊലീസും ജയില്‍ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാല്‍, റിപ്പോര്‍ട്ട് നല്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദിനേശ് ബാബുവിനെതിരെ ജയില്‍ വകുപ്പ് നടപടിയെടുത്തിട്ടില്ല. കൊലക്കേസ് പ്രതിയുടെ ഫോണിലും ദിനേശ് ബാബുവിന്റെ ചാറ്റ് കണ്ടെത്തിയിരുന്നു.
Comments


