സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി . സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി അധിക താപനില ഉണ്ടായേക്കും.11 മുതല്‍ 3 വരെ നേരിട്ട് വെയില് ഏല്‍ക്കരുതെന്നും എല്ലാവരും ഇതുമായി ബന്ധപ്പെട്ട ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി.
വെയില് കൊള്ളുന്ന സാഹചര്യങ്ങളില്‍ കുടയോ തൊപ്പിയോ ധരിക്കാന്‍ ശ്രദ്ധിക്കണം. അസ്വാസ്ഥ്യങ്ങള്‍ തോന്നുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും കാലാവസ്ഥാവകുപ്പ് നിര്‍ദേശം നല്കി.
Comments


