എം.ആര് അജിത് കുമാറിനെതിരായ അന്വേഷണം തുടരുന്നതിന് രണ്ട് മാസം കൂടി സാവകാശം ചോദിച്ച് വിജിലന്‍സ്. എം ആര് അജിത് കുമാറിനെതിരെയും പി. ശശിക്കെതിരെയും വിജിലന്‍സ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് മാര്‍ച്ച് 25ലേക്ക് മാറ്റി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹരജി പരിഗണിച്ചത്.
നേരത്തേ എഡിജിപി എം.ആര് അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ മടക്കിയിരുന്നു. റിപ്പോര്‍ട്ടില്‍ വ്യക്തയില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ പങ്ക്, മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി, തിരുവനന്തപുരത്തെ ആഡംബര വീട് നിര്‍മ്മിക്കുന്നത് അഴിമതി പണം ഉപയോഗിച്ച്, ഫ്ലാറ്റ് വില്‍പ്പനയിലൂടെ കളപ്പണം വെളുപ്പിച്ചു തുടങ്ങി നിരവധി പരാതികളാണ് വിജിലന്‍സ് അന്വേഷിച്ചത്. എന്നാല്‍ എല്ലാ ആരോപണങ്ങളിലും അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്കിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നത്.
തുടരന്വേഷണത്തില്‍ അനധികൃത സ്വത്ത് സമ്പാദനമടക്കം തെളിഞ്ഞാല്‍ അജിത് കുമാറിന് വലിയ തിരിച്ചടി നേരിടേണ്ടി വരും.


