യുഎസില്‍ ജന്മവകാശ പൗരത്വം അവസാലിപ്പിച്ച് കെണ്ടുള്ള ട്രംപിന്റെ പ്രകായാപനത്തിന് പിന്നാലെ ഇന്ത്യക്കാരായ ഗര്‍ഭിണികളില്‍ സിസേറിയന് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. 30 ദിവസത്തിനുള്ളില്‍ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുമ്മെന്നാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടത്. സംഭവത്തിന് പിന്നാലെ ക്ലിനിക്കുകളില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ജന്മാവകാശ പൗരത്യത്തിന്റെ സമയപരിധി ഫെബ്രുവരി 20ന് അവസാനിക്കും. പിന്നീട് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വാഭാവികമായി പൗരത്വം ലഭിക്കില്ല. അതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് പൗരത്വം ഉറപ്പാക്കാന്‍ വേണ്ടി ഇന്ത്യക്കാരുള്‍പ്പെടെയുള്ള സ്ത്രീകള്‍ സിസേറിയന് തിരഞ്ഞെടുക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1868-ലെ 14-ാം ഭേദഗതി പ്രകാരം യുഎസിന്റെ അധികാരപരിധിയില്‍ ജനിക്കുന്ന ഏതൊരാള്‍ക്കും സ്വാഭാവിക പൗരത്വം ലഭിക്കും. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്നവരുടെയും തല്‍ക്കാലത്തേക്കു വരുന്നവരുടെയും മക്കള്‍ യുഎസിന്റെ ‘അധികാരപരിധിയില്‍’ വരില്ലെന്ന് ട്രംപ് ഭരണകൂടം ചൂണ്ടിക്കാണിക്കുന്നു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള വ്യവസ്ഥ 30 ദിവസംകൊണ്ട് ഇല്ലായ്മ ചെയ്യാനുള്ള ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാണ്. 22 സംസ്ഥാനങ്ങള്‍ നിയമനടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.


