തൃശൂര്‍: അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയെ കണ്ടെത്താനായില്ല. ഉള്‍വനത്തിലേക്ക് പോയിട്ടും ആനയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഇന്നും ദൗത്യം അവസാനിപ്പിച്ചു. മലയാറ്റൂര്‍ വനത്തിലേക്കോ പറമ്പിക്കുളം വനത്തിലേക്കോ ആന നീങ്ങിയിരിക്കാം എന്നാണ് നിഗമനം. സംഭവത്തില്‍ നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും.
ആനയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ രക്ഷാദൗത്യം വൈകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. 50 അംഗ സംഘമാണ് ഇന്ന് ആനക്കായി തിരച്ചില്‍ നടത്തിയത്. ആന ഉള്‍വനത്തില്‍ നിന്ന് പുറത്തേക്കിറങ്ങാനുള്ള സാധ്യതയുള്ളതിനാല്‍ രാത്രി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments


