തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥിക്ക് എസ്എഫ്ഐ മര്‍ദ്ദനം. ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഇതിനു മുമ്പ് യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷിയുളള വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതി മിഥുന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇത്തവണയും മര്‍ദ്ദനമെന്നാണ് ആരോപണം. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ കണ്ടോണ്മെന്റ് പൊലീസില്‍ പരാതി നല്കി. അതേസമയം അബ്ദുള്ള അസഭ്യം പറഞ്ഞുവെന്ന് കോളേജ് യൂണിയന് ചെയര്‍പേഴ്സണും പരാതി നല്‍കിയിട്ടുണ്ട്.
നേരത്തെ ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അനസിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു. കേസില്‍ പ്രതികളായ അമല്‍, മിഥുന്, അലന് വിധു എന്നിവരുടെ അറസ്റ്റ് തടഞ്ഞതിന് പിന്നാലെയായിരുന്നു നടപടി. അനസിന് പിന്നാലെ ലക്ഷദ്വീപ് സ്വദേശിയായ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയേയും എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജിന്റെ ഹോസ്റ്റല്‍ മുറിയില്‍ വെച്ചായിരുന്നു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റത്.


