കൂത്താട്ടുകുളത്ത് കൗണ്‍സിലറായ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ ആവശ്യം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്.
കേരളത്തില്‍ എവിടെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളതെന്ന് പ്രതിപക്ഷം ചോദിച്ചു. കേരളത്തില്‍ പട്ടാപ്പകല്‍ സ്ത്രീകളെ പാര്ട്ടിക്കാര് തന്നെ തട്ടിക്കൊണ്ടുപോകുന്ന അവസ്ഥയാണെന്നും പ്രതിപക്ഷം പറഞ്ഞു. കൂത്താട്ടുകുളത്തെ അവിശ്വാസ പ്രമേയ പ്രക്രിയയ്ക്ക് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെന്നും പ്രതിപക്ഷം വ്യക്തമാക്കി. എന്നാല്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നിരവധി പൊലീസുകാര്‍ സുരക്ഷ നല്‍കാനെന്ന വ്യാജേന അവിടെയുണ്ടായിരുന്നെന്നും അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാനുള്ള ശക്തി സിപിഎമ്മിനില്ലേയെന്നും പ്രതിപക്ഷം ചോദിച്ചു.
കലാ രാജുവിനെ തട്ടിക്കൊണ്ടുപോകാനുള്ള സൗകര്യം പൊലീസ് ഒരുക്കിയെന്നും യുഡിഎഫ് പ്രവര്‍ത്തകരെയും കൗണ്‍സിലര്‍മാരെയും ആക്രമിക്കുന്നത് പൊലീസ് നോക്കിനിന്നെന്നും പ്രതിപക്ഷം പറഞ്ഞു.


