പാലക്കാട് എലപ്പുള്ളി ബ്രൂവറിക്ക് ജല അതോറിറ്റി അനുമതി നല്‍കിയത് മലമ്പുഴയിലെ വെള്ളം കാര്‍ഷികാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കാന്‍ പാടുള്ളുവെന്ന 2018ലെ ഹൈക്കോടതി ഉത്തരവ് മറികടന്ന്. കൃഷിക്കും കുടിവെള്ളത്തിനും ജലം ഉറപ്പുവരുത്തിയ ശേഷം മാത്രം വ്യാവസായിക ആവശ്യങ്ങള്‍ക്ക് വെള്ളം എടുക്കാമെന്നാണ് എന്നാണ് ഹൈക്കോടതി വിധിയില്‍ ഉണ്ടായിരുന്നത്.
നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്ക് വിലകല്‍പ്പിക്കാതെയാണ് വാട്ടര്‍ അതോറിറ്റി മദ്യനിര്‍മാണശാലക്ക് അനുമതി നല്‍കിയത്. മലമ്പുഴയിലെ വെള്ളം , കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിച്ച ശേഷമേ വ്യവസായിക കാര്യങ്ങള്‍ക്ക് നല്കാന് സാധിക്കൂ. കഴിഞ്ഞ കുറെ കാലങ്ങളായി മലമ്പുഴയില്‍ നിന്നും കര്‍ഷകര്‍ക്ക് ജലം ലഭിക്കാത്ത സാഹചര്യമാണ്. ഈ സമയമാണ് മലമ്പുഴയില്‍ നിന്നും വെള്ളമെടുക്കും എന്ന് സര്‍ക്കാര്‍ പറയുന്നത്.
Comments


