തൃശൂര്‍: ചെറുതുരുത്തി വെട്ടിക്കാട്ടിരിയില്‍ ട്രെയിന്‍ തട്ടി ദാരുണാന്ത്യം. ചെറുതുരുത്തി സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ രവിയാണ് മരിച്ചത്. മൂന്നു പേരെ ട്രെയിന്‍ തട്ടിയെന്ന് ലോക്കോ പൈലറ്റ് പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് രണ്ടു കിലോമീറ്ററോളം അന്വേഷണം നടത്തിയെങ്കിലും മറ്റു രണ്ടു പേരെ കണ്ടെത്താനായില്ല. ലോക്കോ പൈലറ്റ് കണ്ടത് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെയാകാമെന്ന് പൊലീസ് നിഗമനത്തില്‍ തിരച്ചില്‍ അവസാനിപ്പിച്ചു.
Comments


