തിരുവനന്തപുരം നെടുമങ്ങാട് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍പ്പെട്ട ബസിന്റെ ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലപുരം സ്വദേശി അരുള്‍ദാസിപിടികൂടിയത്. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ശേഷം സുഹൃത്തി?ന്റെ വീട്ടില്‍ അഭയം തേടുകയായിരുന്നു. ഇയാള്‍ക്ക് നിസാര പരിക്കുകളുണ്ട്.
കാട്ടാക്കടയില്‍ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 40പേര്‍ക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഒരു ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് ചിലര്‍ പറയുന്നത്. നിയന്ത്രണം നഷ്ടപ്പെട്ടബസ് വളവ് തിരിഞ്ഞ ശേഷം മറിയുകയായിരുന്നു. അ
ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.


