ന്യൂഡല്‍ഹി: ആര്.ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ ശിക്ഷാവിധി നാളെ. സെലദാഹ് കോടതിയാണ് കേസില്‍ ശിക്ഷ വിധിക്കുക. പ്രതിയായ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം.
ഞങ്ങള്‍ കോടതികള്‍ കയറി ഇറങ്ങുകയായിരുന്നു. ഒരു കേസ് ഹൈകോടതി പരിഗണിക്കുമ്പോള്‍ മറ്റൊന്ന് സുപ്രീംകോടതിയുടെ പരിഗണനയാണെന്നും നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒമ്പതിനാണ് ആര്.ജെകര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്.


