കൊല്ലം കല്ലടയാറ്റില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുന്നിക്കോട് സ്വദേശി അഹദാണ് മരിച്ചത്. കുന്നിക്കോട് എ.പി.പി.എം സ്കൂളിലെ വിദ്യാര്‍ഥിയാണ് അഹദ്. പത്തനാപുരം കമുകുംചേരിയിലെ കടവിലായിരുന്നു അപകടം.
റിപ്പബ്ലിക് ദിനാഘോഷം കഴിഞ്ഞ് തിരികെ വരുമ്പോള്‍ കൂട്ടുകാര്‍ക്കൊപ്പം ആറ്റില്‍ ഇറങ്ങിയ അഹദ് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അഹദിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സ് എത്തിയാണ് ആറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
Comments


