ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ കണ്ടെയ്നറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 8 പേര് മരിച്ചു. 43 പേര്‍ക്ക് പരിക്കേറ്റു. കസ്കഞ്ചില് നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോകുന്ന ട്രാക്ടര്‍ ആണ് അപകടത്തില്‍പ്പെട്ടത് .ബുലന്ദ്ഷഹര്‍-അലിഗഢ് അതിര്‍ത്തിയില്‍ അര്‍ണിയ ബൈപ്പാസിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്.
അമിത വേഗതയില്‍ എത്തിയ കണ്ടെയ്നര്‍ ട്രക്കിലേക്ക് ഇടിച്ചാണ് അപകടം ഉണ്ടായതെന്നും ട്രക്ക് കസ്റ്റഡിയിലെടുത്തുവെന്നും ഉത്തര്‍പ്രദേശ് ബുലന്ദ്ഷഹര്‍ എസ്എസ്പി ദിനേശ് കുമാര്‍ സിങ് പറഞ്ഞു. 61 ഓളം തീര്‍ത്ഥാടകരായിരുന്നു ട്രാക്ടറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അലിഗഡ് മെഡിക്കല്‍ കോളേജ്, ബുലന്ദ്ഷഹര്‍ ജില്ലാ ആശുപത്രി, കൈലാഷ് ആശുപത്രി എന്നിവിടങ്ങളിലേക്ക് എത്തിച്ചു. വെന്റിലേറ്ററില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമാണ്.
കാസ്ഗഞ്ച് ജില്ലക്കാരായ ട്രാക്ടര്‍ ഡ്രൈവര്‍മാരായ ഇ.യു ബാബു (40), റാംബേട്ടി (65), ചാന്ദ്നി (12), ഗാനിറാം (40), മോക്ഷി (40), ശിവാന്‍ഷ് (6), യോഗേഷ് (50), വിനോദ് (45) എന്നിവരാണ് മരിച്ചത്.


