2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം കേന്ദ്രം നീട്ടിയിട്ടും സ്ഥിതിഗതികള്‍ മെച്ചപ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മെയ്തേയ് ജനതയ്ക്കും കുക്കി-സോ ഗോത്രവര്‍ഗക്കാര്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമത്തിന്റെ രണ്ടാം വാര്‍ഷികത്തിലാണ് ഈ വിമര്‍ശനം.
”മണിപ്പൂര്‍ രണ്ട് വര്‍ഷം അക്രമം ആചരിക്കുന്നത് പ്രധാനമന്ത്രി സ്വന്തം മണ്ണില്‍ കാലുകുത്താതെയാണ്.” അക്രമം 2023 മെയ് 3 ന് ആരംഭിച്ചുവെന്നും ഇന്നും തുടരുന്നു, അടുത്തിടെ നടന്ന ഒരു ഏറ്റുമുട്ടലില്‍ 25 പേര്‍ക്ക് പരിക്കേറ്റു, മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിമര്‍ശിച്ചു,
260-ലധികം ആളുകള്‍ മരിച്ചു, 68,000 പേര് പലായനം ചെയ്യപ്പെട്ടു, ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. 2022 ജനുവരി മുതല്‍ മോദി 44 വിദേശ സന്ദര്‍ശനങ്ങളും 250 ആഭ്യന്തര സന്ദര്‍ശനങ്ങളും നടത്തിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെ ജനങ്ങളോട് എന്തിനാണ് ഈ നിസ്സംഗതയും വെറുപ്പും രാഷ്ട്രീയ ഉത്തരവാദിത്തം എവിടെയാണെന്നും ഖാര്‍ഗെ ചോദിച്ചു. സുരക്ഷ നല്‍കാനുള്ള ഭരണഘടനാപരമായ കടമയില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം മണിപ്പൂരിലെ ജനങ്ങളില്‍ നിന്ന് തന്നെയാണെന്നും ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ കഴിവില്ലായ്മയാണെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി, ”നിങ്ങളുടെ ‘ഇരട്ട എന്ജിന്’ സര്‍ക്കാര്‍ സുരക്ഷ നല്കുന്നതില് പരാജയപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണം ഉണ്ടായിട്ടും അക്രമം തുടരുന്നതില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും രാഷ്ട്രപതി ഭരണ പ്രമേയം രാത്രി വൈകി പാസാക്കിയതിനെ ചോദ്യം ചെയ്യുകയും ചെയ്തു.


