ആലപ്പുഴയില്‍ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍. മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന യുവതിയാണ് പിടിയിലായത്. കഞ്ചാവ് എത്തിച്ചത് തായ്ലന്ഡില് നിന്നാണെന്നാണ് സൂചന.
മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താണ് ഇവര്‍ ആലപ്പുഴയില്‍ എത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോര്‍ട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Comments


