12 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കി. ഇന്നു പുലര്‍ച്ചെ 1.10ഓടെ ആണ് രാജ്യസഭയില്‍ വോട്ടെടുപ്പ് ആരംഭിച്ചത്. സഭയില്‍ 128 പേര് ബില്ലിനെ അനുകൂലിച്ച് വോട്ടു ചെയ്തു. 95 എംപിമാര്‍ എതിര്‍ത്തു.
വഖഫ് ഭേദഗതി ബില്‍ ഇന്നലെ ലോക്സഭയും അംഗീകരിച്ചിരുന്നു. ഇന്നലെ രാവിലെ ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ച ബിജെഡി വൈകിട്ടോടെ മനസ്സാക്ഷി വോട്ടിന് അംഗങ്ങളോട് നിര്‍ദേശിക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും അംഗീകാരം ലഭിച്ചിരുന്നു, തുടര്‍ന്ന്, രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും.
ബില്ലിലെ വ്യവസ്ഥകളില്‍ കേരള എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എ എ റഹീം, വി ശിവദാസന്‍, ഹാരിസ് ബീരാന്, അബ്ദുല്‍ വഹാബ്, പി സന്തോഷ് കുമാര്‍, പി പി സുനീര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. വഖഫ് ബോര്‍ഡില്‍ മുസ്ലിം അല്ലാത്തവരെ അംഗങ്ങളാക്കുന്നതിനെതിരെ തിരുച്ചി ശിവ നിര്‍ദേശിച്ച ഭേദഗതിയും വോട്ടിനിട്ടു തള്ളി.


