മുണ്ടക്കൈ ദുരിതാശ്വാസത്തില്‍ കേരളത്തെ സഹായിക്കില്ലെന്ന് പറയുന്നത് എന്ത് നീതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒന്നര മാസം കൊണ്ട് പദ്ധതികള്‍ എങ്ങനെ പൂര്‍ത്തിയാക്കാനാണെന്നും കേന്ദ്രം കേരളത്തെ പരിഹസിക്കുകയാണെന്നും വി.ഡി സതീശന് പറഞ്ഞു.
അതേസമയം, ശശിതരൂരിന്റെ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് തള്ളി. വ്യവസായ രംഗത്തെ പ്രശംസിച്ചുള്ള തരൂരിന്റെ പ്രസ്ഥാവനക്കെതിരെയാണ് പ്രതികരിച്ചത്. എത് കണക്കിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ലേഖനമെഴുതിയതെന്ന് അറിയില്ലെന്നും കേരളം മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമല്ലെന്നും വി.ഡി സതീശന് പറഞ്ഞു.
Comments


