കോളേജ് വിദ്യാര്‍ഥി മൂന്നാംനിലയില്‍ നിന്നും ചാടി ജീവനൊടുക്കി. ആന്ധ്രപ്രദേശിലെ അനന്ത്പൂരിലാണ് സംഭവം. വിദ്യാര്‍ഥി ചാടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മകരസംക്രാന്തി അവധിക്ക് ശേഷം വ്യാഴാഴ്ചയാണ് വിദ്യാര്‍ഥി കോളജിലേക്ക് എത്തിയതെന്ന് അനന്ത്പൂര്‍ റൂറല്‍ സബ്-ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ടി.വെങ്കടേഷലു പറഞ്ഞു. രാവിലെ ഒമ്പതരയോടെയാണ് വിദ്യാര്‍ഥി കോളജിലേക്ക് എത്തിയത്. ക്ലാസ് നടക്കുന്നതിനിടെ പുറത്തേക്ക് ഇറങ്ങിയ വിദ്യാര്‍ഥി താഴേക്ക് ചാടുകയായിരുന്നു.
ഉടന്‍ തന്നെ കോളജ് മാനേജ്മെന്റ് അധികൃതര്‍ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രീസത്യസായി ജില്ലയിലെ രാമപുരത്ത് നിന്നാണ് വിദ്യാര്‍ഥി കോളജിലേക്ക് എത്തിയിരുന്നത്. അതേസമയം, വിദ്യാര്‍ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച സംഭവമെന്തെന്ന് വ്യക്തമായിട്ടില്ല.


