വയനാട്ടില്‍ യുവതിയെ ആണ് സുഹൃത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി. യുവതിയുടെ മുതിര്‍ന്ന പെണ്‍കുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഇയാള്‍ക്കെതിരെ നേരെത്തെ, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു.
വയനാട് തിരുനെല്ലി അപ്പപ്പാറയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ യുവതിയുടെ ഇളയമകളെ കാണാതായിരുന്നു. 13 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് വീടിനടുത്ത തോട്ടത്തില്‍ നിന്ന് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തുന്നത്.
കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകള്‍ക്ക് പരിക്കേറ്റിരുന്നു.കുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.വൈദ്യ പരിശോധനക്കിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് വരുന്നത്. തുടര്‍ന്ന് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.


