കണ്ണൂരില്‍ 27 ഗ്രാം എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതിയും യുവതിയും അടക്കം ആറ് പേര് പിടിയില്‍. ചലോടിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഷുഹൈബ് കേസ് പ്രതി തെരൂര്‍ പാലയാട് സ്വദേശി കെ സഞ്ജയ് സംഘത്തിലെ പ്രധാനിയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പം പാലയോട് സ്വദേശി മജ്നാസ്, ഏച്ചൂര്‍ സ്വദേശിനി രജിന രമേശ്, ആദി കടലായി സ്വദേശി മുഹമ്മദ് റനീസ് ചെമ്പിലോട് സ്വദേശി സഹദ്, മാടായി സ്വദേശി ശുഹൈബ് .കെ എന്നിവരും പിടിയില്‍.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വസ്ത്രങ്ങള്‍ വയ്ക്കുന്ന അലമാരയില്‍ നിന്നാണ് എം.ഡിഎം.എ കണ്ടെത്തിയത്.
Comments


