തിരുവനന്തപുരം: ശബരിമലയില്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ നാല് കിലോ സ്വര്‍ണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി മാറ്റിയ സംഭവത്തില്‍ അടിയന്തര പ്രമേയം അനുവദിക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിക്കളഞ്ഞു. തുടര്‍ന്ന് സഭയില്‍ വാഗ്വാദങ്ങളും പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടും നടന്നു.
അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നോട്ടീസ് നല്‍കിയെങ്കിലും വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ സ്വീകരിക്കാനാവില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. എന്നാല്‍ വിഷയം ഗുരുതരമാണെന്നും ഭക്തര്‍ക്കും വിശ്വാസികള്‍ക്കും വലിയ ആശങ്ക സൃഷ്ടിച്ചതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉത്തരവാദികളായവരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments


