തിരുവനന്തപുരം ന്മ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 24 മണിക്കൂറിനകം ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 25-ഓടെ ഇത് തീവ്രന്യൂനമര്‍ദമായി മാറി, 27-ഓടെ ആന്ധ്രഒഡിഷ തീരത്ത് കരയിലെത്തുമെന്നാണ് പ്രവചനം. 25-ന് ശേഷം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
കടല്‍ക്ഷോഭവും ഉയര്‍ന്ന തിരമാലകളും മുന്നറിയിപ്പുണ്ട്. കേരള തീരത്ത് ഇന്ന് (22/09/2025) വൈകുന്നേരം 5.30 മുതല്‍ നാളെ (23/09/2025) രാത്രി 11.30 വരെ 0.5 മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാം. കന്യാകുമാരി ജില്ലയിലെ നീരോടി മുതല്‍ ആരോക്യപുരം വരെയുള്ള തീരങ്ങളില്‍ ഇന്ന് ഉച്ചയ്ക്ക് 2.30 മുതല്‍ നാളെ രാത്രി 11.30 വരെ 1.2 മുതല്‍ 1.4 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ പ്രതീക്ഷിക്കപ്പെടുന്നു.
ജാഗ്രതാ നിര്‍ദേശങ്ങള്‍
കടലാക്രമണ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേകം ജാഗ്രത പാലിക്കുക.
അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശ പ്രകാരം മാറി താമസിക്കുക.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കരുത്.
തിരമാല ശക്തിപ്പെടുന്ന സമയത്ത് കടലില്‍ മത്സ്യബന്ധനത്തിനോ കരയ്ക്കടുപ്പിക്കുന്നതിനോ ശ്രമിക്കരുത്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ച് സന്ദര്‍ശനം ഉള്‍പ്പെടെയുള്ള വിനോദങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക.
മല്‍സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിച്ച് കൂട്ടിയിടി ഒഴിവാക്കുക.
മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.
തീരശോഷണത്തിന് സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പാലിക്കുക.


