മുംബൈയില്‍ ട്രെയിനില്‍ നിന്ന് വീണു അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. മുബൈയില്‍ നിന്ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മനിലിലേക്ക് പോയ സബര്‍ബന്‍ ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ വീണായിരുന്നു അപകടം. പന്ത്രണ്ടോളം പേര് ട്രെയിനില്‍ നിന്ന് വീണതായാണ് റിപ്പോര്‍ട്ടുകള്‍
അമിതമായ തിരക്കാണ് അപകട കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നിരവധി യാത്രക്കാര്‍ ഡോറുകളില്‍ തൂങ്ങിയും പുറത്തേക്ക് തള്ളിനിന്നുമൊക്കെ യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. റെയില്‍വെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു.
Comments


