ഇന്ത്യന്‍ സായുധസേനയടെ ഓപ്പറേഷന് സിന്ദൂരിനുശേഷം പാകിസ്താന് ഓഹരി വിപണിയില്‍ ഇടിവ്. കറാച്ചി സ്റ്റോക്ക് എക്സ്ചേഞ്ച് 5.5 ശതമാനം തകര്‍ച്ച നേരിട്ടു. പാകിസ്താന്റെ പ്രധാന ഓഹരി വിപണി സൂചികയായ കറാച്ചി -100 ഇന്നത്തെ ആദ്യ വ്യാപാരത്തില്‍ 6,272 പോയിന്റ്,ഏകദേശം 6 ശതമാനം ഇടിഞ്ഞു.
കഴിഞ്ഞദിവസത്തിലെ ക്ലോസിംഗ് പോയിന്റായ 113,568.51 നെ അപേക്ഷിച്ച് 107,296.64 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. അര്‍ദ്ധരാത്രിക്ക് ശേഷം ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയതോടെ വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് പ്രതീക്ഷിച്ചിരുന്നത്.
അതേസമയം ഇന്ത്യയ്ക്കെതിരായ നടപടിക്ക് പാക് സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. പാകിസ്താന് സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരം പുറത്ത് വിട്ട് പാകിസ്താന് PMO.
പാകിസ്താനില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കാന്‍ ആശുപത്രികള്‍ക്കും പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് നിര്‍ത്തിവച്ചു. വ്യോമപാത പൂര്‍ണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു.


