കോഴിക്കോട് നാദാപുരം തൂണേരിയില്‍ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 22 വയസ്സുകാരി ഫിദ ഫാത്തിമയെയാണ് ഇന്നലെ പട്ടാണിയിലെ സ്വന്തം വീട്ടില്‍ ഫാനില്‍ കെട്ടി തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ഓര്‍ക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇര്‍ഫാന്റെ ഭാര്യയാണ് ഫിദ ഫാത്തിമ. വിവാഹം കഴിഞ്ഞിട്ട് ഒന്നരവര്‍ഷമായി. ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Comments


